Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : LOGO PRAKASHANAM

Europe

ഐ​ഒ​സി യു​കെ​യു​ടെ "പു​തു​യു​ഗ സം​ഗ​മം 2026' ലോ​ഗോ പ്ര​കാ​ശ​നം ഷാ​നി​മോ​ൾ ഉ​സ്മാ​ൻ നി​ർ​വ​ഹി​ച്ചു

ഓ​ൾ​ഡ്ഹാം: ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് ഐ​ഒ​സി യു​കെ - കേ​ര​ള ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന മി​ഡ്‌​ലാ​ൻ​ഡ്സ് ഏ​രി​യ യൂ​ണി​റ്റു​ക​ളു​ടെ കു​ടും​ബ​സം​ഗ​മം "പു​തു​യു​ഗ സം​ഗ​മം 2026'ന്‍റെ ലോ​ഗോ കേ​ര​ള നി​യ​മ​സ​ഭ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ അ​ഡ്വ. ഷാ​നി​മോ​ൾ ഉ​സ്മാ​ൻ പ്ര​കാ​ശ​നം ചെ​യ്തു.

ഐ​ഒ​സി യു​കെ - കേ​ര​ള ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ഷൈ​നു ക്ലെ​യ​ർ മാ​ത്യൂ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​മി കു​ര്യാ​ക്കോ​സ്, ഗ്ലാ​സ്ഗോ ക്ലൈ​ഡ്ബാ​ങ്ക് യൂ​ണി​റ്റ് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ശ്യാ​മ, യൂ​ത്ത് വിം​ഗ് പ്ര​തി​നി​ധി അ​ര​വി​ന്ദ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

ജൂ​ൺ 27-ന് ​ഓ​ൾ​ഡ്ഹാ​മി​ലെ സെന്‍റ് ഹെ​ർ​ബ​ർ​ട്ട് പാ​രി​ഷ് സെ​ന്‍റ​റി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന "പു​തു​യു​ഗ സം​ഗ​മം 2026' ഫാ​മി​ലി മീ​റ്റി​ൽ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക ഡോ. ​മ​റി​യ ഉ​മ്മ​ൻ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കു​ക​യും സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യും ചെ​യ്യും.

കേ​ര​ള​ത്തി​ന്‍റെ മു​ൻ മു​ഖ്യ​മ​ന്ത്രി​ ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ജ​ന​കീ​യ രാ​ഷ്ട്രീ​യ​ത്തി​ന്‍റെ​യും പൊ​തു​സേ​വ​ന​ത്തി​ന്‍റെ​യും ഓ​ർമ​ക​ൾ​ക്ക് ആ​ദ​ര​മ​ർ​പ്പി​ച്ച് "ഉ​മ്മ​ൻ ചാ​ണ്ടി സ്മൃ​തി ന​ഗ​ർ' എ​ന്ന പേ​രി​ൽ ഒ​രു​ക്കു​ന്ന വേ​ദി​യി​ലാ​ണ് പ​രി​പാ​ടി ന​ട​ക്കു​ന്ന​ത്.

അ​ദ്ദേ​ഹം ഉ​യ​ർ​ത്തി​പ്പി​ടി​ച്ച മ​തേ​ത​ര​ത്വ​ത്തി​ന്‍റെ​യും ജ​നാ​ധി​പ​ത്യ മൂ​ല്യ​ങ്ങ​ളു​ടെ​യും സ​ന്ദേ​ശം പ്ര​വാ​സി സ​മൂ​ഹ​ത്തി​ലേ​ക്ക് കൂ​ടു​ത​ൽ ശ​ക്ത​മാ​യി എ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​വു​മാ​യാ​ണ് കു​ടും​ബ​സം​ഗ​മം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

യുകെ​യി​ലെ ഒ​രു രാ​ഷ്ട്രീ​യ സം​ഘ​ട​ന സം​ഘ​ടി​പ്പി​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ കു​ടും​ബ​സം​ഗ​മ​ങ്ങ​ളി​ലൊ​ന്നാ​യി വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന പ​രി​പാ​ടി​യി​ൽ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും കു​ടും​ബാം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ക്കും.

യു​ഡിഎ​ഫ് നേ​ടി​യ ച​രി​ത്ര​വി​ജ​യ​ത്തി​ന്‍റെ ആ​ഘോ​ഷം, പൊ​തു​സ​മ്മേ​ള​നം, ക​ലാ​പ​രി​പാ​ടി​ക​ൾ, വ​നി​താ-​യു​വ​ജ​ന വിം​ഗു​ക​ളു​ടെ രൂ​പീ​ക​ര​ണം, പു​തി​യ യൂ​ണി​റ്റു​ക​ൾ​ക്ക് ചു​മ​ത​ലാ​പ​ത്രം കൈ​മാ​റ​ൽ തു​ട​ങ്ങി​യ​വ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ട​ക്കും.

വി​വി​ധ മേ​ഖ​ല​ക​ളി​ൽ മി​ക​വ് തെ​ളി​യി​ച്ച വ്യ​ക്തി​ക​ൾ​ക്കും യൂ​ണി​റ്റു​ക​ൾ​ക്കും ച​ട​ങ്ങി​ൽ ആ​ദ​രം ന​ൽ​കും. വ്യ​ക്തി​ക​ൾ​ക്കു​ള്ള "ക​ർ​മ​ശ്രേ​ഷ്ഠ പു​ര​സ്കാ​രം', മി​ക​ച്ച യൂ​ണി​റ്റു​ക​ൾ​ക്കു​ള്ള "സം​ഘ​ട​നാ​ശ്രേ​ഷ്ഠ പു​ര​സ്കാ​രം', മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കും മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ഴ്ച​വ​ച്ച പ്ര​വ​ർ​ത്ത​ക​ർ​ക്കു​മു​ള്ള "സേ​വാ​ശ്രേ​ഷ്ഠ പു​ര​സ്കാ​രം' എ​ന്നി​വ ഡോ. ​മ​റി​യ ഉ​മ്മ​ൻ വി​ത​ര​ണം ചെ​യ്യും.

പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. സീ​റ്റു​ക​ൾ പ​രി​മി​ത​മാ​യ​തി​നാ​ൽ എ​ത്ര​യും വേ​ഗം ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും അ​വ​ർ അ​ഭ്യ​ർ​ഥി​ച്ചു.

ഐഒസി യുകെ ​കേ​ര​ള ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ഷൈ​നു ക്ലെ​യ​ർ മാ​ത്യൂ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​മി കു​ര്യാ​ക്കോ​സ്, ഓ​ൾ​ഡ്ഹാം യൂ​ണി​റ്റ് പ്ര​സി​ഡന്‍റ് പു​ഷ്പ​രാ​ജ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജി​തി​ൻ ജെ​യിം​സ്, ര​ഞ്ജി​ത്, സോ​ണി ചാ​ക്കോ എ​ന്നി​വ​ർ പ​രി​പാ​ടി​യു​ടെ ഒ​രു​ക്ക​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​താ​യി അ​റി​യി​ച്ചു.

Latest News

Corehub Up